'നാട്ടുപഴമ ചൊല്ലൽ'

കാഞ്ഞങ്ങാട്: പഴമ്പാട്ട് കുട്ടികളുടെ മുന്നിൽ നാരായണിയമ്മ പാടിയപ്പോൾ പഴമ്പാട്ടുകളിൽ ജീവിതവിജയത്തിനാവശ്യമായ സത്തുകൾ ഒളിപ്പിച്ചുെവച്ചിട്ടുണ്ടെന്ന തിരിച്ചറിവായി നാട്ടുപഴമ ചൊല്ലൽ പരിപാടി. ഗ്രീൻ എർത്ത് കേരളയും പടന്നക്കാട് നെഹ്റു കോളജ് എൻ.എസ്.എസ് യൂനിറ്റുമാണ് പടന്നക്കാട് ജെന്നീസ് ആർട്ട് ഗാലറിയിൽ 'നാട്ടുപഴമചൊല്ലൽ' പരിപാടി നടത്തിയത്. വെറ്റിലപ്പാട്ടും കായക്കണലക്കറിപ്പാട്ടും തോടപ്പാട്ടും കൂമ്പുകറിപ്പാട്ടും ഞാറ്റുപാട്ടുകളും തച്ചോളിപ്പാട്ടുകളും എല്ലാം പുതുതലമുറക്ക് നവ്യാനുഭവമായി മാറി. പടന്നക്കാട് നെഹ്റു കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ പി.വി. ജിഷ, ഡോ. സുപ്രിയ, കെ.കെ. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.