കേളകം: കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ 42ാം വാർഷികാഘോഷവും അധ്യാപകർക്കുള്ള യാത്രയയപ്പും മൂന്നാമത് സ്നേഹവീടിെൻറ താക്കോൽദാനവും നവീകരിച്ച ഓഫിസ് ഉദ്ഘാടനവും സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. മാനന്തവാടി കോർപറേറ്റ് മാനേജർ ഫാ. ജോൺ പൊൻപാറയിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാഗസിൻ പ്രകാശനം ഗായിക കീർത്തന ശബരീഷ് നിർവഹിച്ചു. സ്‌നേഹ വീടിെൻറ താക്കോൽദാനം പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരനും വിരമിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തൽ സ്‌കൂൾ സീനിയർ അസിസ്റ്റൻറ് ലാലി ജോസഫും ഫോട്ടോ അനാച്ഛാദനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകവും വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാര സമർപ്പണം പ്രിൻസിപ്പൽ രാജു ജോസഫ്, പി.ടി.എ പ്രസിഡൻറ് ഷാജി തോമസ്, സ്റ്റാഫ് സെക്രട്ടറിമാരായ പ്രിയ തോമസ്, പി.ടി. ബിജു എന്നിവരും നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പൻ, പ്രൊവിഷ്യൻസി പ്രൈസ് ഡിസ്ട്രിബ്യൂഷൻ പഞ്ചായത്തംഗം എം.വി. ചാക്കോ എന്നിവർ നിർവഹിച്ചു. പഞ്ചായത്തംഗം സിസിലി കണ്ണന്താനം, മദർ പി.ടി.എ പ്രസിഡൻറ് സാലി പുളിക്കൽ, സ്‌കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ ടോമി പാനികുളങ്ങര, അഭിജിത് വിനോയി, എമൽ ടെസ, ജോസ് സ്റ്റീഫൻ, എലിസബത്ത് സി. ചിറയിൽ, രാജു ജോസഫ്, ഷാജി തോമസ്, ജോസ് സ്റ്റീഫൻ, സ്‌കൂൾ അസി. മാനേജർ ഫാ. അനീഷ് കാട്ടാത്ത് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ എലിസബത്ത് സി. ചിറയിൽ, സിസ്റ്റർ ലീലാമ്മ ജോസഫ്, ജെയിംസ് ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.