കല്യാശ്ശേരി: കല്യാശ്ശേരി വീവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് സുവർണ ജൂബിലി നിറവിൽ. 1968- മാർച്ചിലാണ് സഹകരണചട്ട പ്രകാരം രജിസ്റ്റർ ചെയ്ത് നെയ്ത്തുശാലക്ക് തുടക്കം കുറിച്ചത്. പാവപ്പെട്ട നെയ്ത്തുകാർക്ക് അർഹമായ കൂലിയും ആനുകൂല്യവും നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി തുടങ്ങിയത്. നിലവിൽ 200ൽ പരം തൊഴിലാളികളാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ഫെബ്രുവരി അവസാനം സുവർണ ജൂബിലി വിപുലമായി ആഘോഷിക്കാൻ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: ടി.ടി. ബാലകൃഷ്ണൻ (ചെയർ.), കെ.വി. സന്തോഷ് കുമാർ (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.