എം.ടി.എം സ്​പോർട്സ്​ മീറ്റ്: ടീം അവഞ്ചേഴ്സ്​ ഓവറോൾ ചാമ്പ്യന്മാർ

തലശ്ശേരി: ചൊക്ലി എം.ടി.എം വാഫി കോളജ് വിദ്യാർഥി യൂനിയൻ സംഘടിപ്പിച്ച 'സ്പോർട്ടിവ 18' സ്പോർട്സ് മീറ്റ് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പപ്പൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ മാജിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ അബ്്ദുറസാഖ് വാഫി മുഖ്യപ്രഭാഷണം നടത്തി. 26 അത്ലറ്റിക് ഇനങ്ങളും എട്ടു ഗെയിംസ് ഇനങ്ങളുമുൾപ്പെട്ട സ്പോർട്സ് മീറ്റിൽ 241 പോയേൻറാടെ ടീം അവഞ്ചേഴ്സ് ഓവറോൾ ചാമ്പ്യന്മാരായി. 233 പോയേൻറാടെ ടീം ചലഞ്ചേഴ്സാണ് റണ്ണേഴ്സ്അപ്. സി.കെ. സഹൈൽ, നിഹാൽ അഹ്മദ് എന്നിവർ സീനിയർ, ജൂനിയർ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സംഗമത്തിൽ സ്പോർട്സ് മീറ്റ് കോഒാഡിനേറ്റർ മുബാറക് വാഫി കോൽമണ്ണ ഫലപ്രഖ്യാപനം നടത്തി. കണ്ണോത്ത് ഖാദി പി. ഇബ്രാഹീം ദാരിമി കംബ്ലക്കാട് േട്രാഫി വിതരണം ചെയ്തു. മാനേജിങ് ട്രസ്റ്റി എം. അബ്്ദുന്നാസർ ഹാജി, മൊയ്തു ഹാജി, പി.കെ. യൂസുഫ് മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ ഹാരിസ് വാഫി പുലാമന്തോൾ, മുഹമ്മദലി വാഫി ചെർപ്പുളശ്ശേരി, നൗഫൽ മൗലവി, ഹാശിം വാഫി തരിയേരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.