കേളകം: ലക്ഷങ്ങൾ മുടക്കി കേളകം പഞ്ചായത്ത് ആഴ്ചകൾക്കുമുമ്പ് സ്ഥാപിച്ച തെരുവുവിളക്കുകൾ ഭൂരിഭാഗവും പ്രവർത്തനരഹിതം. കേളകം ടൗണിൽ ഉൾപ്പെടെ സ്ഥാപിച്ച എൽ.ഇ.ഡി തെരുവുവിളക്കുകളാണ് കണ്ണടച്ചത്. കേളകം പൊലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച വിളക്കുകൾ കെട്ടിട്ട് നാളുകളായി. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ പലഘട്ടങ്ങളിലായി സ്ഥാപിച്ച തെരുവുവിളക്കുകൾ കണ്ണടച്ചിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ല. തെരുവുവിളക്കുകൾ ഇത്രവേഗം പ്രവർത്തനരഹിതമായത് വ്യാപാരികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗുണമേന്മയില്ലാത്ത വിളക്കുകൾ സ്ഥാപിച്ചതാണ് വേഗത്തിൽ ഇവ കണ്ണടക്കാൻ കാരണമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.