ശ്രീകണ്ഠപുരം: എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. കുന്നത്തൂർപാടിയിലെ കുഴിഞ്ഞാലിൽ മനീഷിനെയാണ് (35) ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്‌പെക്ടർ പി.പി. ജനാർദനൻ കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് പ്രതിയെ കുന്നത്തൂരിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഡിസംബർ 18ന് കുന്നത്തൂർപാടി ഉത്സവസമയത്ത് അനധികൃത മദ്യവിൽപനക്കിടെ മനീഷിനെ എക്‌സൈസ് സംഘം പിടികൂടിയപ്പോൾ സിവിൽ എക്‌സൈസ് ഓഫിസർമാരായ എം.വി. അഷറഫ്, ടി.ഒ. വിനോദ് എന്നിവരെ ആക്രമിച്ച് ഒരു സംഘം മനീഷിനെ മോചിപ്പിച്ചുകൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ 23 പേർക്കെതിരെ പയ്യാവൂർ പൊലീസ് കേസെടുത്തിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.