പയ്യന്നൂർ: സമൂഹമാധ്യമത്തിൽ വ്യാജ പ്രചാരണം നടത്തി രാഷ്ട്രീയസംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് മേധാവിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. പരിയാരം മെഡിക്കൽ കോളജ് പൊലീസാണ് 153 വകുപ്പുപ്രകാരം എം.പിക്കെതിരെ കേസെടുത്തത്. കഴിഞ്ഞവർഷം മേയ് 13ന് കക്കംപാറയിൽ ആർ.എസ്.എസ് മണ്ഡലം കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട എം.പിയുടെ പോസ്റ്റാണ് കേസിന് കാരണമായത്. ബിജുവിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് ഏറ്റുവാങ്ങാനെത്തിയ പ്രവർത്തകർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിക്കുനേരെയും ആംബുലൻസിനുനേരെയും ആക്രമണം നടത്തിയിരുന്നു. ആശുപത്രിയുടെയും വാഹനത്തിെൻറയും ഗ്ലാസ് തകർത്ത സംഭവത്തിൽ പൊലീസ് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, കൊല്ലപ്പെട്ട ബിജുവിെൻറ മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിനുനേരെ ആക്രമണം നടത്തി എന്നാണ് എം.പി പോസ്റ്റിട്ടത്. ഇത് ആർ.എസ്.എസ്-സി.പി.എം പ്രവർത്തകർ തമ്മിൽ ശത്രുത വർധിക്കാനും അക്രമം വ്യാപിക്കാനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈരാഗ്യം വളർത്താൻ സമൂഹമാധ്യമത്തിലെ പോസ്റ്റ് കാരണമായതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.