കണ്ണൂർ: പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. കണ്ണൂർ ടൗണിൽ നടന്ന പ്രകടനത്തിൽ പ്രവർത്തകർ ഉന്തുവണ്ടിയുമായാണ് അണിനിരന്നത്. വിവിധ കേന്ദ്രങ്ങളിൽ ജില്ല മണ്ഡലംതല ഭാരവാഹികൾ നേതൃത്വം നൽകി. എണ്ണ വിലവർധന നാടിെൻറ ശാപമായി മാറിയിരിക്കുകയാണെന്നും ഉപ്പുതൊട്ട് കർപ്പൂരംവരെയുള്ള സാധനസാമഗ്രികളുടെ വിലവർധനക്കിടയാക്കുന്ന തരത്തിലുള്ള കേന്ദ്രസർക്കാർ നടപടി ജനേദ്രാഹപരമാണെന്നും നേതാക്കൾ ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.