കൂത്തുപറമ്പ്: കണ്ണവം പൊലീസ് സ്ഥാപിച്ച സി.സി കാമറകൾ ഫലം കാണുന്നു. ഒേട്ടറെ കുറ്റകൃത്യങ്ങളാണ് കാമറയിലൂടെ തെളിയിക്കാനായത്. കണ്ണവം ടൗൺ, ചെറുവാഞ്ചേരി, ചിറ്റാരിപ്പറമ്പ്, വട്ടോളി, മാനന്തേരി, പൂവ്വത്തിൻകീഴിൽ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലായി നൂറോളം സി.സി.ടി.വി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കാമറകൾ സ്ഥാപിച്ചതോടെ നിരവധി കുറ്റകൃത്യങ്ങളാണ് പൊലീസിന് തെളിയിക്കാനായത്. വ്യാഴാഴ്ച എസ്.ഡി.പി.ഐ പ്രവർത്തകന് നേരെ നടന്ന അക്രമത്തിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് തുണയായതും സി.സി കാമറയാണ്. സ്റ്റേഷനിൽ സ്ഥാപിച്ച ടി.വിയിൽ കുട്ടികൾ നിലവിളിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പൊലീസ് സംഭവം നിരീക്ഷിച്ചത്. ഉടൻതന്നെ പൊലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തിയതാണ് യുവാവിെൻറ ജീവൻ രക്ഷിക്കാൻ സഹായകമായത്. അതോടൊപ്പം മാനന്തേരി, ചെറുവാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന അക്രമസംഭവങ്ങളിലെ പ്രതികളെ കണ്ടെത്താനും കാമറകൾ സഹായകമായിരുന്നു. കാമറകൾ ഫലം കണ്ടുതുടങ്ങിയതോടെ കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കണ്ണവം പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.