ചിത്രപ്രദര്‍ശനം ഇന്ന് തുടങ്ങും

കണ്ണൂര്‍: രമേശന്‍ നടുവിലി​െൻറ ചിത്രപ്രദര്‍ശനം ശനിയാഴ്ച മുതല്‍ കണ്ണൂർ ഗവ. ടി.ടി.ഐയിലെ (മെന്‍) മോഹന്‍ ചാലാട് മെമ്മോറിയല്‍ ആര്‍ട്ട്ഗാലറിയില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അക്രിലിക്, ഓയില്‍ മാധ്യമങ്ങളില്‍ രചിച്ച 30 ചിത്രങ്ങളാണ് പ്രദര്‍ശനത്തിൽ. വൈകീട്ട് നാലിന് ചിത്രകാരനും കേരള ലളിതകലാ അക്കാദമി അംഗവുമായ എബി എന്‍. ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ ആറുവരെയാണ് പ്രദർശനം. 17ന് സമാപിക്കും. നടുവില്‍ സ്വദേശിയായ രമേശ​െൻറ ആദ്യ ഏകാംഗ ചിത്രപ്രദര്‍ശനമാണിത്. വടക്കേ ഇന്ത്യയിലുള്‍പ്പെടെ പലസ്ഥലങ്ങളിലും മരത്തിലും സിമൻറിലും ധാരളം ശിൽപങ്ങള്‍ രമേശന്‍ ചെയ്തിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ വർഗീസ് കളത്തിൽ, രമേശന്‍ നടുവിൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.