കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ നടപ്പിലാക്കുന്ന ജൈവ പച്ചക്കറി ഗ്രാമ പദ്ധതിയുടെ ഭാഗമായി സ്വാശ്രയ സംഘങ്ങള്‍ക്ക് പരിശീലനം നല്‍കി. പുനരധിവാസ മേഖലയിലെ 17 ഏക്കറിലാണ് ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നത്. കൃഷി വകുപ്പിെൻറ മേല്‍നോട്ടത്തില്‍ അമ്പതോളം ആദിവാസികള്‍ ചേര്‍ന്ന് രണ്ട് സ്വാശ്രയ സംഘങ്ങളായാണ് കൃഷിയിറക്കുന്നത്. ജനവാസമില്ലാതെ പ്രദേശത്തെ കാടുകള്‍ വെട്ടിത്തെളിച്ച് നിലം കൃഷിക്ക് പാകപ്പെടുത്തിയെടുക്കുന്ന പ്രവൃത്തി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പദ്ധതിക്കായി ഒരു ലക്ഷം രൂപയാണ് കൃഷിവകുപ്പ് അനുവദിച്ചിരിക്കുന്നത്. ആദിവാസികള്‍ക്ക് തൊഴിലും കൂലിയും ലഭ്യമാക്കുന്നതോടൊപ്പം മേഖലയെ സ്വയംപര്യാപ്തമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഫാമില്‍ ഉൽപാദിപ്പിക്കുന്ന പച്ചക്കറി ആഭ്യന്തര ഉപയോഗം കഴിച്ച് ബാക്കി കയറ്റി അയക്കുന്നതിനും പദ്ധതിയിലൂടെ സൗകര്യം ഒരുക്കുന്നുണ്ട്. വിപണനത്തിനായി പൊതുമാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതും പരിഗണനയിലാണ്. കൃഷിക്കായി ജലസേചന സൗകര്യങ്ങള്‍ പരമാവധി ഉണ്ടാക്കുന്നതിനും നടപടി തുടങ്ങി. ആത്മയുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ആറളം ഫാം ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് സി.കെ. സുമേഷ്കുമാര്‍, ആത്മ ഇരിട്ടി ബ്ലോക്ക് ടെക്നോളജി മാനേജര്‍ എ.വി. യമുന, ജില്ല മാനേജര്‍ ആതിര വിശ്വനാഥ്, സി.കെ. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.