ട്രെയിനിൽ യുവതിയുടെ പടമെടുത്ത കേസ്​: തടവും പിഴയും

കണ്ണൂർ: ട്രെയിനിൽ യാത്രക്കാരിയുടെ ഫോേട്ടായെടുത്ത കേസിൽ പ്രതിക്ക് തടവും പിഴയും. കായംകുളം സ്വദേശിയായ യുവതിയുെട ചിത്രം മൊബൈലിൽ പകർത്തിയ കേസിൽ തമിഴ്നാട് കാഞ്ചീപുരം ഗണപതി കോളനിയിലെ ആർ. ഹരിദാസിനെയാണ് (54) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട് ) മജിസ്ട്രേറ്റ് കോടതി 12 ദിവസം തടവിനും 4000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. കഴിഞ്ഞ ഡിസംബർ 29ന് കൊച്ചുേവളി-ഇൻഡോർ എക്സ്പ്രസിൽ കുടുബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പടമെടുത്ത സംഭവത്തിൽ കണ്ണൂർ റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.