ഹിന്ദിയും ഇംഗ്ലീഷും പഠിക്കാൻ ധനസഹായവുമായി ജില്ല പഞ്ചായത്ത്

കണ്ണൂർ: ജില്ല പഞ്ചായത്തി​െൻറ നൂതനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതരഭാഷാപഠനത്തിന് സാമ്പത്തികസഹായമൊരുക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ള സാഹചര്യത്തില്‍ ഇതരഭാഷകള്‍ കൈകാര്യംചെയ്യാന്‍ പഠിക്കുന്നത് ഗുണകരമാകും എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ പഠിക്കുന്നതിനാണ് സാമ്പത്തികസഹായം നല്‍കുക. സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന അച്ഛി ഹിന്ദി, ഗുഡ് ഇംഗ്ലീഷ് കോഴ്‌സുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇംഗ്ലീഷും ഹിന്ദിയും എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയുന്നതരത്തില്‍ സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന നാലു മാസം ദൈര്‍ഘ്യമുള്ള ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി എന്നീ അവധിദിവസ കോഴ്‌സുകള്‍ക്ക് പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ 2500 രൂപയാണ് സാക്ഷരതാ മിഷന്‍ ഫീസീടാക്കുന്നത്. ഇതിൽ 1500 രൂപ ജില്ല പഞ്ചായത്ത് നല്‍കും. പഠിതാവ് 1000 രൂപ അടച്ചാല്‍ മതി. ജില്ല പഞ്ചായത്തി​െൻറ ഓരോ ഡിവിഷനില്‍നിന്ന് ആദ്യം ചേരുന്ന 34 പഠിതാക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള 17 വയസ്സ് പൂര്‍ത്തിയായവർക്ക് കോഴ്‌സില്‍ ചേരാം. ജില്ല പഞ്ചായത്ത് അംഗങ്ങളെയോ തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെട്ട് ജനുവരി 18ന് മുമ്പ്് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാക്ഷരതാ മിഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04972707699. ------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.