പിണറായി ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി -കെ.എം. ഷാജി ഇരിട്ടി: കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.എം. ഷാജി എം.എൽ.എ. മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉളിയിൽ ടൗണിൽ നടത്തിയ നയവിശദീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറിയെ പോലെയാണ് അദ്ദേഹം ഇപ്പോഴും ഉദ്യോഗസ്ഥരോടും ജനങ്ങളോടും പെരുമാറുന്നത്. ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും വർഗീയനിലപാടുകളെ യു.ഡി.എഫ് രാഷ്ട്രീയമായി എതിർത്തുതോൽപിക്കുമ്പോൾ ആയുധ പോരാട്ടത്തിലൂടെ തോൽപിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇത് വിപരീതഫലമാണുണ്ടാക്കുകയെന്ന് ഷാജി പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അഡ്വ. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അൻസാരി തില്ലങ്കേരി, ഇബ്രാഹീം മുണ്ടേരി, എം.കെ. മുഹമ്മദ്, എം.എം. മജീദ്, ആബൂട്ടി മാസ്റ്റർ ശിവപുരം, സിറാജ്പൂക്കോത്ത്, സി. മുഹമ്മദലി, സി. അബ്ദുല്ല, സമീർ പുന്നാട്, ടി.കെ. മായൻ, യു.പി. മുഹമ്മദ്, ഇബ്രാഹീം പള്ളങ്കൽ, സി.എ. ലത്തീഫ്, സി. അഷ്റഫ്, കെ.വി. അയ്യൂബ്, സി.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.