ഇരിട്ടി: കേരള സ്‌കൂൾ കലോത്സവത്തിൽ നാടകത്തിനും ഇംഗ്ലീഷ് സ്‌കിറ്റിനും എ ഗ്രേഡ് ലഭിച്ച എടൂർ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം അംഗങ്ങൾക്ക് ഇരിട്ടിയിൽ എടൂർ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഴയ സ്റ്റാൻഡിലെ അനുമോദനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ആൻറണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ, പ്രിൻസിപ്പൽ എം.ടി. ജെയിംസ്, പി.ടി.എ വൈസ് പ്രസിഡൻറ് ജോജു വെന്നിലത്തിൽ, അധ്യാപകരായ കെ.എം. ബെന്നി, എം.ജെ. വിനോദ്, ഫാ. സജി അട്ടേംങ്ങാട്ടിൽ, കെ.എം. ആഗ്നസ്, ജെക്‌സിൻ പി. ജോസ് എന്നിവർ സംസാരിച്ചു. എടൂർ എച്ച്.എസ്.എസ് അവതരിപ്പിച്ച വാൾപോസ്റ്റ് എന്ന നാടകത്തിലെ അഭിനേതാവ് പി.പി. വിമിനാണ് മികച്ചനടനുള്ള അവാർഡും ലഭിച്ചത്. പൂർവവിദ്യാർഥി ജിനോ ജോസഫാണ് നാടകം സംവിധാനം െചയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.