കുന്നോത്ത് പ്രവാസിക്കൂട്ടം കൂട്ടായ്​മ 2018

തലശ്ശേരി: വാട്സ് ആപ് കൂട്ടായ്മയായ കുന്നോത്ത് പ്രവാസിക്കൂട്ടം ജനുവരി 14ന് കുന്നോത്ത് ഗൗരിവിലാസം സ്‌കൂളില്‍ കൂട്ടായ്മ 2018 സംഘടിപ്പിക്കും. രാവിലെ 9.30ന് കുന്നോത്ത് മുസ്ലിം ജമാഅത്ത് മഹല്ല് ഖാദി ടി.എസ്. ഇബ്രാഹീം കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി.പി. മുഹമ്മദ് ബഷീർ ഹാജി അധ്യക്ഷത വഹിക്കും. യുവാവി​െൻറ ജീവൻ രക്ഷിച്ച പി.എ. മനോജ്, ദീർഘകാലമായി തലേശ്ശരി ജനറൽ ആശുപത്രിയിൽ സാമൂഹിക പ്രവർത്തനം നടത്തിവരുന്ന എന്‍. നൗഷാദ്, കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡൻറായി തെരഞ്ഞെടുത്ത കെ.പി. സുരേഷ് ബാബു, ജില്ല ക്രിക്കറ്റ് ലീഗ് ഇ ഡിവിഷനിൽ ചാമ്പ്യന്മാരായ വി.സി.സി ക്രിക്കറ്റ് ടീം അംഗങ്ങൾ എന്നിവരെ അഡ്വ. എ.എൻ. ഷംസീര്‍ എം.എല്‍.എ ആദരിക്കും. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും സന്നദ്ധസംഘടന ഭാരവാഹികളും പെങ്കടുക്കും. വാര്‍ത്തസമ്മേളനത്തില്‍ എം. അഹമ്മദ്, എം. റഹീം, ഹാരിസ് കൊട്ടാരം, സി.പി.എം. ബഷീര്‍ ഹാജി, പി. അര്‍ഷാദ്, അഫ്‌സര്‍ അത്തോളി, എന്‍. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.