കാസർകോട്: മയക്കുമരുന്ന് കേസിലെ പ്രതികളെ പിടികൂടാൻ സ്വകാര്യ വാഹനങ്ങളിൽ കോഴിക്കോട്ടുനിന്നെത്തിയ മഫ്തി പൊലീസ് സംഘത്തെ നാട്ടുകാർ വളഞ്ഞുവെച്ചു. ഒടുവിൽ ലോക്കൽ പൊലീസ് എത്തി മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രി കാസർകോട് പഴയ ബസ്സ്റ്റാൻഡ് പരിസരത്താണ് സംഭവം. ഒാേട്ടായിൽ സഞ്ചരിക്കുകയായിരുന്ന മഞ്ചേശ്വരം സ്വദേശികളെ രണ്ടു കാറുകളിലായെത്തിയ സംഘം റോഡ് തടസ്സപ്പെടുത്തി പിടികൂടിയപ്പോഴാണ് സ്ഥലത്തുണ്ടായിരുന്നവർ ഇവരെ വളഞ്ഞത്. ഒാേട്ടായിലുണ്ടായിരുന്നയാളെ സംഘം പിടികൂടിയപ്പോൾ ഇറങ്ങിയോടിയ ഡ്രൈവറെ രണ്ടുപേർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതോടെ സംശയം തോന്നിയ നാട്ടുകാർ സംഘത്തെ വളഞ്ഞ് ചോദ്യം െചയ്യുകയായിരുന്നു. വിവരമറിഞ്ഞ് കാസർകോട് എസ്.െഎ അജിത്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയപ്പോഴാണ് കോഴിക്കോെട്ട മയക്കുമരുന്നുകടത്ത് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാൻ വേഷംമാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് മനസ്സിലായത്. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ കോഴിക്കോേട്ടക്ക് കൊണ്ടുപോയി. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് മഫ്തി പൊലീസ് കാസർകോെട്ടത്തിയത്. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഏറെനേരം കാത്തിരുന്ന ഇവർ പ്രതികൾ ഒാേട്ടായിൽ പഴയ ബസ്സ്റ്റാൻഡ് ഭാഗേത്തക്ക് നീങ്ങിയതറിഞ്ഞ് പിന്തുടർന്നെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.