നേർവഴി നടന്ന നായകൻ -വി.കെ. ഹംസ അബ്ബാസ് കണ്ണൂർ: ജില്ലയിലെ നിരവധി സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും ഭാരവാഹിയും ജമാഅത്തെ ഇസ്ലാമി അംഗവുമായ കെ.എൽ. ഖാലിദ് മികച്ച സംഘാടകനും വിനീതനായ സഹോദരനുമാണെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അനുസ്മരിച്ചു. വേദന കടിച്ചിറക്കുേമ്പാഴും മന്ദസ്മിതം തൂകുന്ന ആ മുഖം മനസ്സിൽനിന്ന് മായുന്നില്ല. പ്രകോപിതനാക്കാൻ ശ്രമിക്കുന്നവരോട് നല്ല വാക്കുകൊണ്ട് അദ്ദേഹം മറുപടി നൽകും. ആരുമായും ശണ്ഠ കൂടിയ ചരിത്രമില്ല. ഏറെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചാലും അതത്രയും സുന്ദരമായി നിർവഹിക്കുന്നതിൽ ഒരു വൈമനസ്യവും അദ്ദേഹം കാണിച്ചില്ല. കൗസർ ചാരിറ്റബിൾ ട്രസ്റ്റിെൻറ സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹവുമായി കൂടുതൽ അടുത്തത്. ചെയർമാനെന്ന നിലക്കുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ താൻ വീഴ്ചവരുത്തിയപ്പോഴൊക്കെ കർമ കുശലതയും നിയന്ത്രണ പാടവവുംകൊണ്ട് തെൻറ വീഴ്ചകൾ മറച്ചുവെക്കാൻ അദ്ദേഹം സഹായിച്ചു. കണ്ണൂരിലെ ഇസ്ലാമിക പ്രവർത്തനങ്ങളുടെ കേന്ദ്രമായ യൂനിറ്റി സെൻററിെൻറയും താവക്കര കൗസർ ജുമാമസ്ജിദിെൻറയും പ്രധാന ശിൽപികളിൽ ഒരാളായിരുന്നു. ഇരിക്കൂർ ഇൻസാഫ് ചാരിറ്റബിൾ ട്രസ്റ്റിെൻറയും കക്കാട് ഖിദ്മത്തുൽ ഇസ്ലാം ട്രസ്റ്റിെൻറയും കണ്ണൂർ മിന ചാരിറ്റബിൾ ട്രസ്റ്റിെൻറയും െഎ.സി.എം ട്രസ്റ്റിെൻറയും ഉത്തരവാദിത്തങ്ങൾ അദ്ദേഹം ചടുലതയോടെ നിർവഹിച്ചു. വളർന്നുവരുന്ന വിദ്യാഭ്യാസ സ്ഥാപനമായ കൗസർ ഇംഗ്ലീഷ് സ്കൂളിന് വിശാലമായ സ്ഥലം അദ്ദേഹത്തിെൻറ ശ്രമഫലമായി ലഭിച്ചതാണ്. ഏതർഥത്തിലും കണ്ണൂരിെൻറ വികസനത്തിലും പുരോഗതിയിലും അതീവ ശ്രദ്ധാലുവായ അദ്ദേഹം എല്ലാ നല്ല കാര്യങ്ങളിലും സഹകരിച്ചിരുന്നു. നാടിനും നാട്ടാർക്കും വേണ്ടി ജീവിക്കുകയും അന്ത്യശ്വാസംവരെ നാടിെൻറ നന്മക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹത്തിെൻറ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന് പരലോക മോക്ഷവും സന്തപ്ത കുടുംബത്തിെൻറ ദുഃഖത്തിൽ ആശ്വാസവും ലഭിക്കെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.