പിലിക്കോട് വേങ്ങക്കോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടം: അഖിലേന്ത്യാ പ്രദർശനം തുടങ്ങി

ചെറുവത്തൂർ: പിലിക്കോട് വേങ്ങക്കോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട നഗരിയിലെ അഖിലേന്ത്യാപ്രദർശനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരന്‍ അമ്യൂസ്‌മ​െൻറ് പാര്‍ക്കി​െൻറ ഉദ്ഘാടനം നിര്‍വഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, നടൻ നിഷാന്ത് സാഗർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ടി. കുഞ്ഞിരാമൻ, എം.വി. തമ്പാൻ പണിക്കർ, പി.സി. ജയരാജൻ, എം.പി. നാസിം, എം.വി. പ്രകാശൻ, വി. കൃഷ്‌ണൻ മാസ്റ്റർ, എ.വി. കുഞ്ഞികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. കയർ ബോര്‍ഡ്, റെയില്‍വേ, ബി.എസ്.എൻ.എല്‍, ഇന്ത്യന്‍ പോസ്റ്റൽ, സി.പി.സി.ആര്‍ഐ, കെ.എസ്.ഇ.ബി, കേരള ഫിഷറീസ്, തിരുവനന്തപുരം ചിത്തിര തിരുനാള്‍ മ്യൂസിയം, സോഷ്യന്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മ​െൻറ്, ഫോക്‌ലോര്‍ അക്കാദമി, സംസ്ഥാന ആരോഗ്യവകുപ്പ്, പെരിയാരം മെഡിക്കല്‍ കോളജ് തുടങ്ങിയവയുടെ സ്റ്റാളുകൾ പ്രദർശനനഗരിയിലുണ്ട്. പ്രാദേശിക കലാകാരന്മാരുടെ കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവുമുണ്ട്. ചരിത്ര സ്മരണയിലേക്ക് വെളിച്ചംവീശുന്ന മാതൃകയിലാണ് മുഖ്യ പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്. വനിതാ റൈഡര്‍മാര്‍ നയിക്കുന്ന മരണക്കിണര്‍, ജയൻറ് വീല്‍, ഡ്രാഗണ്‍ ട്രെയിന്‍, ബ്രേക്ക് ഡാന്‍സ്, കാറ്റര്‍പില്ലര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന അമ്യൂസ്‌മ​െൻറ് പാര്‍ക്കില്‍ കുട്ടികള്‍ക്കായി വാട്ടര്‍ ബോട്ടുകള്‍, ഹെലികോപ്റ്റര്‍, മിക്കിമൗസ്, ബൈക്ക് റൈഡ്, കാര്‍ റൈഡ്, സംസാരിക്കുന്ന അമേരിക്കന്‍ പാവ എന്നിവയും ഒരുക്കിയിട്ടുണ്ട്. അഖിലേന്ത്യാ പ്രദര്‍ശന നഗരിയില്‍ 11 മുതല്‍ 17വരെ വൈവിധ്യമാര്‍ന്ന മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.