ഇബ്രാഹീമിന് നാടി​െൻറ അന്ത്യാഞ്​ജലി

ഉരുവച്ചാൽ: ജിദ്ദയിൽ നിര്യാതനായ മെരുവമ്പായി മൂന്നാംപീടികയിലെ ഇബ്രാഹീമി​െൻറ മൃതദേഹം ബുധനാഴ്ച ഉച്ചയോടെ നാട്ടിൽ ഖബറടക്കി. ഏതാനും ദിവസം മുമ്പാണ് താമസസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചത്. നിയമനടപടികൾ പൂർത്തീകരിക്കാൻ വൈകിയതിനാലാണ് ഖബറടക്കം വൈകിയത്. ബുധനാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളംവഴി നാട്ടിലെത്തിച്ച മൃതദേഹം ഉച്ചക്ക് ഒന്നോടെ മെരുവമ്പായി ജുമാമസ്ജിദിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിൽ പൊതുദർശനത്തിന് ശേഷം ഉച്ച രണ്ടോടെ മെരുവമ്പായി മഖാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 27 വർഷമായി ജിദ്ദയിൽ ജോലി ചെയ്തുവരുകയായിരുന്ന ഇബ്രാഹീമി​െൻറ കുടുംബവും ജിദ്ദയിലായിരുന്നു. ആറു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന് തിരിച്ചുപോയത്. വിവിധ പാർട്ടി പ്രതിനിധികൾ, കെ.എം.സി.സി നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.