കണ്ണൂര്‍: സമൂഹത്തിലെ ഭൂരഹിതരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താമസിക്കാനൊരിടം ഒരുക്കുന്നതിനായി സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ല കമ്മിറ്റി 40 വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ലോഞ്ചിങ് കണ്ണൂരില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് പട്ടുവം കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ഹാമിദ് കോയമ്മ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ് തളിപ്പറമ്പ് ചെങ്ങളായില്‍ 40 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ദാറുല്‍ഖൈര്‍ വില്ലേജിന് രൂപം നല്‍കിയത്. എസ്.വൈ.എസ് ജില്ല കമ്മിറ്റിയും അബൂദബിയിലെ ബനിയാസ് സ്‌പൈകും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ലോഞ്ചിങ് ബനിയാസ് സ്‌പൈക് മാനേജിങ് ഡയറക്ടര്‍ കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി നിര്‍വഹിച്ചു. ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ 24 വീടുകള്‍ എസ്.വൈ.എസ് നിര്‍മിച്ചിട്ടുണ്ട്. പത്തോളം വീടുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇതിനു പുറമെയാണ് തളിപ്പറമ്പ് ചെങ്ങളായിയില്‍ നിര്‍ധനര്‍ക്ക് വീടും ഭൂമിയും നല്‍കുന്ന പുതിയ പദ്ധതി. ആര്‍.പി. ഹുസൈന്‍ വിഷയാവതരണം നടത്തി. കെ. ഇബ്രാഹീം സ്വാഗതവും കെ.പി. അബ്ദുസ്സമദ് അമാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.