കണ്ണൂർ: ജില്ല പഞ്ചായത്തിെൻറ 2017--18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കൃഷിഫാമുകളുടെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിെൻറ ഭാഗമായി നടന്ന ശിൽപശാല പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിന് കീഴിലുള്ള കാങ്കോൽ, കരിമ്പം, പാലയാട്, വേങ്ങാട് ഫാമുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. ഫാം ടൂറിസം, ജില്ലക്കാവശ്യമായ ഉൽപാദനോപാധികൾ ലഭ്യമാക്കൽ, മറ്റ് കർഷകസേവന പ്രവർത്തനങ്ങൾ എന്നിവയും ലക്ഷ്യമിടുന്നു. വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ. സുരേഷ്ബാബു പദ്ധതി വിശദീകരിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.വി. നാരായണൻ, ജില്ല പഞ്ചായത്തംഗങ്ങളായ അൻസാരി തില്ലങ്കേരി, പി.കെ. സരസ്വതി, ആർ. അജിത, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. അനില എന്നിവർ സംസാരിച്ചു. ഫാമുകളുടെ നിലവിലെ സ്ഥിതിയും സാധ്യതകളും ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. ഗ്ലോബൽ ഇൻഫർമേഷൻ സിസ്റ്റം, ഫാം ടൂറിസം എന്നീ വിഷയങ്ങൾ തിക്കോടി ബ്ലോക്ക് കൃഷി അസി. ഡയറക്ടർ കെ. സുഭാഷ് ബാബു, സയൻസ് പാർക്ക് ഡയറക്ടർ എ.വി. അജയൻ എന്നിവർ അവതരിപ്പിച്ചു. ഫാമുകൾ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, തൊഴിലാളികൾ, യൂനിയൻ നേതാക്കൾ, ഫാർമേഴ്സ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.