പഴയങ്ങാടി: പഴയങ്ങാടി--പുതിയങ്ങാടി റോഡിൽ കലുങ്ക് നിർമാണ ജോലികൾ ബുധനാഴ്ച ആരംഭിച്ചു. പഴയങ്ങാടി -റെയിൽവേ സ്റ്റേഷൻ- പുതിയങ്ങാടി റോഡിൽ നാല് കി.മീ. ദൈർഘ്യത്തിലാണ് കലുങ്ക് നിർമാണവും മെക്കാഡം ടാറിങ്ങും നടത്തി റോഡ് നവീകരിക്കുന്നത്. 3.25 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒന്നര മാസം മുമ്പ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നിർവഹിച്ചത്. നവീകരണത്തിെൻറ ഭാഗമായി പഴയങ്ങാടി ടൗണിൽ നാല് കലുങ്കുകളാണ് നിർമിക്കുന്നത്. റോഡ് നവീകരണത്തിനായി പഴയങ്ങാടി മാടായിപ്പള്ളി മുതൽ റെയിൽവേ അടിപ്പാലം വരെയുള്ള മേഖലയിൽ ഗതാഗതം നിരോധിച്ചുകൊണ്ട് പൊതുമരാമത്തു വകുപ്പിെൻറ ഉത്തരവിനെ തുടർന്ന് ബുധനാഴ്ച രാവിലെ മുതൽ റോഡ് അടച്ചിട്ടു. റോഡ് അടച്ചിട്ടതോടെ പുതിയങ്ങാടി, മാട്ടൂൽ പ്രദേശങ്ങളിലേക്കുള്ള ബസുകൾ പഴയങ്ങാടി ബസ് സ്റ്റാൻഡ് വരെയും എതിർഭാഗത്തുനിന്നുള്ള വാഹനങ്ങൾ റെയിൽവേ അടിപ്പാലം വരെയും സർവിസ് നടത്താനാണ് അധികൃതരുടെ നിർദേശം. റോഡ് അടച്ചിട്ടതോടെ ഇരുചക്ര വാഹനങ്ങൾക്കടക്കം സഞ്ചരിക്കാൻ കഴിയാതെയായി. തുടർന്ന് മാടായി കോളജ് റോഡുവഴി റെയിൽവേ സ്റ്റേഷെൻറ മുന്നിലേക്കുള്ള പാതയാണ് ഇന്നലെ ഗതാഗതത്തിന് ഉപയോഗപ്പെടുത്തിയത്. തകർന്നതും കയറ്റിറക്കമുള്ളതും ഇടുങ്ങിയതുമായ ഈ പാത വഴിയുള്ള ഗതാഗതം യാത്രക്കാർക്ക് ദുരിതമായി. വാഹനങ്ങൾ തിരിഞ്ഞുപോകാനാവശ്യമായ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കാത്തതും വിനയായി. റോഡ് അടച്ചിട്ട് ഗതാഗതം തടഞ്ഞ അധികൃതർ ഗതാഗതത്തിന് ഉപയോഗിക്കേണ്ട സമാന്തരപാതയെ കുറിച്ച് വ്യക്തമായ നിർദേശം നൽകാത്തതിൽ വ്യാപക പരാതിയുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.