സയന്‍സ് ഫെസ്​റ്റ്​: സംഘാടക സമിതിയായി

കണ്ണൂർ: ജില്ല പഞ്ചായത്തി​െൻറയും സയന്‍സ് പാര്‍ക്കി​െൻറയും ആഭിമുഖ്യത്തില്‍ ദേശീയതലത്തിലുള്ള പ്രമുഖ ശാസ്ത്ര, സാങ്കേതിക ശാസ്ത്ര സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുള്ള മെഗാ മേളയായി സയന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിനുള്ള സംഘാടകസമിതിക്ക് രൂപംനല്‍കി. ജില്ലയിലെ പരമാവധി ജനങ്ങളിലും വിദ്യാര്‍ഥികളിലും ശാസ്ത്രബോധം വളര്‍ത്തുന്നതിനുള്ള വിപുലമായ പരിപാടികളും സയന്‍സ് ഫെസ്റ്റി​െൻറ അനുബന്ധമായി നടത്താന്‍ സംഘാടകസമിതി രൂപവത്കരണയോഗം തീരുമാനിച്ചു. ജനുവരിയില്‍ ആരംഭിച്ച് ഒക്‌ടോബര്‍, നവംബര്‍വരെ നീളുന്ന ബൃഹത്തായ ശാസ്ത്ര ബോധവത്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതി​െൻറ സമാപനമെന്ന നിലയിലാണ് പൊലീസ് മൈതാനിയില്‍ സയന്‍സ് ഫെസ്റ്റ് എക്‌സിബിഷന്‍. 25 ലക്ഷംപേരെ ഇൗ പ്രവര്‍ത്തനങ്ങളിലും എക്‌സിബിഷനിലും പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചു. എല്ലാ പ്രധാന സ്ഥലങ്ങളിലും ജനകീയ ശാസ്ത്രസദസ്സുകൾ, സെമിനാറുകള്‍, ജില്ലയിലെ പ്രൈമറി സ്‌കൂളുകള്‍ മുതല്‍ കോളജുകള്‍വരെയുള്ള എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക വിഷയത്തില്‍ ശാസ്ത്ര ക്ലാസ്, സ്‌കൂളുകളില്‍ ശാസ്ത്ര പരീക്ഷണ പാക്കേജ് എന്നിങ്ങനെയുള്ള പരിപാടികളാണ് ആലോചിക്കുന്നതെന്നും കെ.വി. സുമേഷ് പറഞ്ഞു. ശാസ്ത്രപഠനം പരീക്ഷക്കുവേണ്ടി മാത്രമെന്ന നിലയില്‍നിന്ന് ശാസ്ത്രം ജീവിതവുമായി ബന്ധപ്പെടുത്തേണ്ടതാണെന്ന ബോധത്തിലേക്ക് വിദ്യാര്‍ഥികളെ ഉയര്‍ത്തേണ്ടതുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. ശാസ്ത്രബോധത്തെ ജനങ്ങളുടെ പൊതുബോധമാക്കി മാറ്റാന്‍ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികൾ. മേയര്‍, ജില്ലയിലെ എം.പിമാർ, എം.എല്‍.എമാര്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലർ, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവര്‍ രക്ഷാധികാരികളാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ചെയര്‍മാനും സെക്രട്ടറി വി. ചന്ദ്രന്‍ ജനറല്‍ കണ്‍വീനറുമാണ്. സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി. അജയകുമാറാണ് ജനറല്‍ കോഓഡിനേറ്റർ. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലൻ, ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരന്‍ എന്നിവരാണ് വൈസ് ചെയര്‍മാന്‍മാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.