ജനോത്സവം: സംഘാടക സമിതിയായി

ശ്രീകണ്ഠപുരം: റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെ ശാസ്തസാഹിത്യ പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ജനോത്സവത്തി​െൻറ ചെങ്ങളായി പഞ്ചായത്തുതല സംഘാടക സമിതി രൂപവത്കരിച്ചു. ഇ.കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. പി.വി. രാജൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ല സെക്രട്ടറി ഒ.സി. ബേബി ലത, കെ. വിലാസിനി, കെ.കെ. രഘുനാഥൻ, കെ.സി. അമ്മുക്കുട്ടി, വി.സി. അരവിന്ദാക്ഷൻ, എം.വി. സുരേഷ് കുമാർ, ബിജു നിടുവാലൂർ, കെ.കെ. രവി എന്നിവർ സംസാരിച്ചു. എം. ഗിരീഷ് കുമാർ സ്വാഗതവും എം. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ജനോത്സവത്തി​െൻറ കൊടിയേറ്റം 26ന് വൈകീട്ട് നാലിന് വളക്കൈയിൽ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ സിനിമ കൊട്ടക, പ്രദർശന പൂരം, തുല്യതയുടെ കളിക്കളം, പാട്ടരങ്ങ്, അഭിനയകളരി എന്നിവ വിവിധ പ്രദേശങ്ങളിലായി നടക്കും. ശാസ്ത്ര പുസ്തകങ്ങളുടെയും പരിഷത്ത് ഉൽപന്നങ്ങളുടെയും പ്രചാരണത്തിലൂടെ സാമ്പത്തികം കണ്ടെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.