കണ്ണൂർ: സംസ്ഥാനത്തെ ബഹുനില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായാൽ വൻ ദുരന്തത്തിന് വഴിവെക്കുമെന്നും തീ പ്രതിരോധിക്കുന്ന സംവിധാനങ്ങൾ ഭൂരിഭാഗം കെട്ടിടങ്ങളിലുമില്ലെന്നും ഫയർ ആൻഡ് റെസ്ക്യൂ സർവിസിെൻറ പരിശോധനയിൽ കണ്ടെത്തി. 'ഒാപറേഷൻ അഗ്നിസുരക്ഷ' എന്ന പേരിൽ ചൊവ്വാഴ്ച 14 ജില്ലകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് ബഹുനില കെട്ടിടങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്തെ 152 കെട്ടിടങ്ങളാണ് ഇന്നലെ പരിശോധിച്ചത്. ഇതിൽ 53 കെട്ടിടങ്ങൾ മാത്രമാണ് തീ പ്രതിരോധിക്കുന്നതിന് പ്രവർത്തനക്ഷമമായവ. 99 എണ്ണം അപാകതകളുള്ളതും അപകട സാധ്യതകളുള്ളതുമാണ്. മുംബൈയിലെ ബഹുനില കെട്ടിടത്തിലും ബംഗളൂരുവിലെ ബാറിലുമുണ്ടായ തീപിടിത്തത്തിെൻറ പശ്ചാത്തലത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ ടോമിൻ തച്ചങ്കരിയുടെ നിർദേശത്തെ തുടർന്നാണ് ഇന്നലെ ഡിവിഷനൽ ഒാഫിസർമാരുടെയും ജില്ല ഫയർ ഒാഫിസർമാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്. അപകട സാധ്യത എറ്റവും കൂടുതലുള്ള കെട്ടിങ്ങൾ കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്. ഇൗ ജില്ലകളിൽ പരിേശാധന നടത്തിയ എല്ലാ കെട്ടിടങ്ങളിലും അപാകതകൾ കണ്ടെത്തി. ഫയർ എസ്കേപ്പ് സ്റ്റെയർകേസുകൾ, എക്സിറ്റുകൾ, പാസേജുകൾ എന്നിവയിൽ തടസ്സമുണ്ടാവുക, അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തനക്ഷമമല്ലാതിരിക്കുക, ടെറസ് ടാങ്കിെൻറ വാൽവുകൾ അടച്ചിട്ടിരിക്കുക, മാനുവൽ കോൾ പോയൻറുകളുടെ വാൽവുകൾ ഒാഫ് ആക്കിയിടുക തുടങ്ങിയ അപാകതകളാണ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിൽ ഇൗ കെട്ടിടങ്ങൾക്ക് അപാകതകൾ പരിഹരിക്കുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം പരിഹാരമുണ്ടാക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർക്കും ശിപാർശ ചെയ്യും. ജില്ല, പരിശോധന നടത്തിയ കെട്ടിടങ്ങളുടെ എണ്ണം, പ്രവർത്തന ക്ഷമമായവ, അപാകതയുള്ളവ എന്ന നിലയിൽ തിരുവനന്തപുരം-10-4-6 കൊല്ലം-10-5-5 പത്തനംതിട്ട-4-0-4 ആലപ്പുഴ-15-3-12 കോട്ടയം-17-0-17 എറണാകുളം-6-0-6 ഇടുക്കി-5-1-4 തൃശൂർ-3-0-3 പാലക്കാട്-2-0-2 കോഴിക്കോട്-18-9-9 വയനാട്-10-3-7 കണ്ണൂർ-37-21-16 കാസർകോട്-10-7-3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.