തലശ്ശേരി: ൈക്രസ്റ്റ് കോളജ് കലോത്സവം ന്യൂസ് -2018 വ്യാഴാഴ്്ച രാവിലെ 9.30ന് കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ എ.വി. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ കലോത്സവം 12ന് സമാപിക്കും. സമാന്തര വിദ്യാഭ്യാസമേഖലയിൽ 37 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് തലശ്ശേരി ൈക്രസ്റ്റ് കോളജ്. പഠനരംഗത്തും പഠ്യേതരമേഖലയിലും സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ പ്രതിഭകളെ സൃഷ്ടിക്കാൻ ഈ കലാലയത്തിന് സാധിച്ചിട്ടുണ്ട്. കലാകായിക-സാംസ്കാരികമേഖലയിൽ സജീവമായി ഇടപെടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതാണ് കലോത്സവമെന്ന് സംഘാടകർ പറഞ്ഞു. പവിത്രൻ മൊകേരി, പി.കെ. പ്രസീദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.