ആരുമില്ലാത്ത വയോധികനെ ​െപാലീസും നാട്ടുകാരും അഗതിമന്ദിരത്തിലാക്കി

കണ്ണപുരം: കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ വയോധികനെ കണ്ണപുരം പൊലീസും ജനപ്രതിനിധികളും ചേർന്ന് സർക്കാർ അഗതി മന്ദിരത്തിലെത്തിച്ചു. വർഷങ്ങളായി ഇവിടെ കഴിഞ്ഞുവരുകയായിരുന്നു 83കാരനായ വയോധികന്‍. കണ്ണപുരം പൊലീസ് സ്റ്റേഷനിലെ വനിതാ െപാലീസുകാർ അറിയിച്ചതനുസരിച്ച് എസ്.ഐ ടി.വി. ധനഞ്ജയദാസി​െൻറ നേതൃത്വത്തിൽ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. എ.എസ്.ഐ മനോജ്‌, സി.പി.ഒ അനിൽ, വനിതാ പൊലീസുകാരായ രജനി, സുമ, കണ്ണപുരം പഞ്ചായത്തംഗങ്ങളായ പി.സി. റോജ, കെ.സി. ലജിത, സന്നദ്ധ പ്രവർത്തകരായ ഷറഫുദ്ദീൻ, സൈനുൽ ആബിദ് കണ്ണപുരം, പി.എച്.സി നഴ്സ് വത്സല എന്നിവർ ചേർന്നാണ് വയോധികനെ കണ്ണൂരിലെ സർക്കാർ അഗതിമന്ദിരത്തിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.