ജില്ല സീനിയർ ഡിവിഷൻ ഫുട്​ബാൾ ലീഗ്​; ഇന്ന്​ നിർണായകം

കണ്ണൂർ: ജില്ല സീനിയർ ഡിവിഷൻ ഫുട്ബാളിൽ ബുധനാഴ്ച നിർണായക മത്സരം. പോയൻറ് പട്ടികയിൽ മുന്നിലുള്ള കാനന്നൂർ സ്പിരിറ്റഡ് യൂത്ത്സും മുഴുവൻ മത്സരങ്ങളും വിജയിക്കുകയാണെങ്കിൽ മുന്നിലെത്താൻ സാധ്യതയുള്ള എസ്.എൻ കോളജുമാണ് ഏറ്റുമുട്ടുന്നത്. ആറ് കളികളിൽനിന്ന് 14 പോയൻറാണ് സ്പിരിറ്റഡ് യൂത്ത്സിനുള്ളത്. ഇന്ന് എസ്.എൻ കോളജിനെ പരാജയപ്പെടുത്തുകയാണെങ്കിൽ, ലീഗ് നേട്ടത്തിന് സ്പിരിറ്റഡിന് ഇത് ഗുണം ചെയ്യും. നാല് കളികളിൽനിന്ന് ഒമ്പത് പോയൻറുള്ള എസ്.എൻ കോളജ് ജയിച്ചാൽ രണ്ട് കളി ബാക്കിനിൽക്കെ 12 പോയൻറാകും. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിജയിച്ചാൽ എസ്.എൻ കോളജിനും ചാമ്പ്യൻഷിപ്പിൽ മുത്തമിടാൻ സാധ്യതയുണ്ട്. നിർണായക മത്സരമായതോടെ എന്തു വിലകൊടുത്തും ജയിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടീമുകൾ. െചാവ്വാഴ്ച നടന്ന മത്സരത്തിൽ ബ്രദേഴ്സ് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പയ്യന്നൂർ കോളജ് പരാജയപ്പെടുത്തി. 23ാം മിനിറ്റിൽ നവനീത് ചന്ദ്രൻ ബ്രദേഴ്സിനുവേണ്ടി ഗോൾ നേടി. രണ്ടാം പകുതിയിൽ 54 മിനിറ്റിൽ ബോക്സിന് വാരകൾക്ക് പുറത്തുനിന്ന് കാർത്തിക് നേടിയ ലോങ് റേഞ്ചർ ഗോളിലൂടെ പയ്യന്നൂർ ഒപ്പമെത്തുകയായിരുന്നു. 67ാം മിനിറ്റിൽ ഹാരിസ് പയ്യന്നൂരി​െൻറ വിജയ ഗോൾ നേടുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.