കണ്ണിൽ 18 സെൻറി മീറ്റർ നീളമുള്ള വിര

പേരാവൂര്‍: കണ്ണ് വേദനക്ക് ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണില്‍നിന്നും കിട്ടിയത് 18 സ​െൻറി മീറ്ററിലധികം നീളമുള്ള വിര. മണത്തണ സ്വദേശി ഭാസ്‌കരന് ബുധനാഴ്ച രാവിലെ മുതലാണ് വലതു കണ്ണിന് വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടത്. ഈച്ച കുത്തിയതെന്ന് കരുതിയാണ് ഇയാള്‍ പെരുമ്പുന്നയിലെ അര്‍ച്ചന കണ്ണാശുപത്രിയിലെത്തിയത്. തുടര്‍ന്ന് ബംഗളൂരു സ്വദേശിനിയായ ഡോക്ടര്‍ ചന്ദ്രപ്രഭയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ് കണ്ണിനുള്ളില്‍ വിരയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് 18 സ​െൻറി മീറ്ററിലധികം നീളമുള്ള വിരയെ നീക്കം ചെയ്തത്. പന്നി, ബീഫ് തുടങ്ങിയ മാംസങ്ങളില്‍ ഇത്തരം വിരകളുടെ മുട്ടകളുണ്ടാകും. ഈ മാംസം ഭക്ഷണമാക്കിയ ശേഷം വിരകളുടെ മുട്ടകള്‍ ദഹിച്ചില്ലെങ്കില്‍ വിര ശരീരത്തിനുള്ളില്‍നിന്നും രക്തക്കുഴലുകള്‍ വഴി സഞ്ചരിക്കും. അങ്ങനെയാണ് വിര കണ്ണിലെത്തിയത്. പെട്ടെന്നുതന്നെ ചികിത്സിച്ചില്ലെങ്കില്‍ കാഴ്ചയെ തന്നെ ഇത് ബാധിക്കുമെന്നും ഇത്തരം വിരകൾ ദേഹത്തുള്ള മൃഗങ്ങളെ കടിക്കുന്ന കൊതുക് മനുഷ്യരെ കടിച്ചാലും രോഗം പടരുമെന്നും ഡോക്ടര്‍ ചന്ദ്രപ്രഭ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.