ഇരിട്ടി: ബംഗളൂരു കലാസിപാളയത്ത് കഴിഞ്ഞദിവസം കെട്ടിടത്തിൽ തീപടർന്ന് ആളപായമുണ്ടായ സാഹചര്യത്തിൽ സംസ്ഥാനവ്യാപകമായി ഹോട്ടലിലും ആശുപത്രിയിലും അഗ്നിശമനസേന ഉദ്യോഗസ്ഥർ സുരക്ഷാപരിശോധന തുടങ്ങി. പരിശോധനയിൽ വേണ്ടത്ര സുരക്ഷയൊരുക്കാത്തവർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുന്നുണ്ട്. അഗ്നി സുരക്ഷാസേന ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച മുതൽ പരിശോധന ശക്തമാക്കിയത്. പല സ്ഥാപനങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാതെയാണ് ലൈസൻസ് സംഘടിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇരിട്ടി മേഖലയിൽ ഫയർസ്റ്റേഷൻ മാസ്റ്റർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിൽ ഹോട്ടലുകളിലും ആശുപത്രികളിലും പരിശോധന നടത്തി. പല സ്ഥാപനങ്ങളിലും ഫയർ സുരക്ഷ സാമഗ്രികൾ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. നേരത്തെ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും ഉടൻ പ്രവർത്തനസജ്ജമാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഉന്നത അധികൃതർക്ക് റിപ്പോർട്ട് നൽകുമെന്നും ജോൺസൺ പീറ്റർ പറഞ്ഞു. പരിശോധനക്ക് ഫയർമാൻമാരായ എൻ.ജെ. അനു, അനീഷ് മാത്യു, കെ.വി. വിജിഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.