കന്നുകാലികളെ അഴിച്ചുവിടുന്നവരുടെ ശ്രദ്ധക്ക്​; പിടിച്ചുകെട്ടാൻ കോർപറേഷൻ രംഗത്ത്​

കണ്ണൂർ: കന്നുകാലികളെ അഴിച്ചുവിടുന്ന ഉടമസ്ഥർ സൂക്ഷിക്കുക. അലഞ്ഞുതിരിയുന്ന കന്നുകാലികളെ കോർപറേഷൻ പിടിച്ചുകെട്ടും. പിഴകെട്ടിയില്ലെങ്കിൽ ലേലം ചെയ്യുകയും ചെയ്യും. നഗരത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമായി ചുറ്റിത്തിരിയുന്ന കന്നുകാലികൾ പ്രയാസമായതോടെയാണ് ഒരിക്കൽക്കൂടി കോർപറേഷൻ അധികൃതർ മൂക്കുകയർ കൈയിലെടുത്തിരിക്കുന്നത്. മുമ്പ് കന്നുകാലികളെ പിടികൂടിയിരുന്നുവെങ്കിലും സ്വന്തമായി ആലയില്ലാത്തതിനാൽ കന്നുകാലികളെ സൂക്ഷിക്കാൻ സംവിധാനമുണ്ടായിരുന്നില്ല. എന്നാൽ, പാറക്കണ്ടിയിലെ ഹെൽത്ത് ഒാഫിസിനോട് ചേർത്ത് പുതിയ ആല പണികഴിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഉദ്ഘാടനം ചെയ്യുന്നത്. പിടികൂടുന്ന കന്നുകാലികളെ നിശ്ചിത സമയം ആലയിൽ കെട്ടും. ഇതിനിടയിൽ ഉടമസ്ഥർ അന്വേഷിച്ച് വന്നാൽ പിഴയടച്ച് കന്നുകാലികളെ വിട്ടുകൊടുക്കും. ഇല്ലെങ്കിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിച്ച് ലേലം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.