ഇരിണാവ് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു; ഒന്നരവർഷത്തിനിടയിൽ ജില്ലക്ക്​ 4542 കോടി ^ജി. സുധാകരൻ

ഇരിണാവ് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു; ഒന്നരവർഷത്തിനിടയിൽ ജില്ലക്ക് 4542 കോടി -ജി. സുധാകരൻ കണ്ണൂർ: വിമാനത്താവളം ഉൾപ്പെടെ ജില്ലയിലെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് 4542 കോടി കഴിഞ്ഞ ഒന്നരവർഷത്തിനകം സംസ്ഥാനസർക്കാർ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കണ്ണൂരി​െൻറ ചരിത്രത്തിലാദ്യമായാണ് ഇത്രവലിയ തുക അനുവദിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരിണാവ് പാലത്തി​െൻറ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുൻ സർക്കാറി​െൻറ കാലത്ത് നാൽപതോളം മണ്ഡലങ്ങളിൽ മാത്രമായിരുന്നു വികസനപ്രവർത്തനങ്ങളുടെ ഏറിയ പങ്കും നടന്നത്. വികസനത്തി​െൻറ കാര്യത്തിലെ അസന്തുലിതാവസ്ഥ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് പുതിയ സർക്കാർ കേരളത്തെ ഒന്നായിക്കണ്ടുള്ള വികസന നയം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.പി. ഓമന, കെ.വി. മുഹമ്മദലി ഹാജി, ജില്ല പഞ്ചായത്തംഗങ്ങളായ പി.പി. ഷാജിർ, അൻസാരി തില്ലങ്കേരി, അജിത്ത് മാട്ടൂൽ എന്നിവർ സംസാരിച്ചു. പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജിഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തരമേഖലാ സൂപ്രണ്ടിങ് എൻജിനീയർ പി.കെ. മിനി സ്വാഗതവും അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. വിനോദ് കുമാർ നന്ദിയും പറഞ്ഞു. കല്യാശ്ശേരി -മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരിണാവ് പാലം 14.60 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. പാലത്തിന് 133.92 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാതകളുമുൾപ്പെടെ 11.05 മീറ്റർ വീതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.