പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിൽ നടന്ന ബാൻസുരി 2017 സംസ്ഥാന കലോത്സവത്തിൽ രണ്ടാംസ്ഥാനം നേടിയ പരിയാരം ഫാർമസി കോളജിനെയും കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഇതേ കോളജിലെ എസ്. അനന്തുവിനെയും ചിത്രപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട പരിയാരം ഡെൻറൽ കോളജിലെ ഷൗജാ ലക്ഷ്മിയെയും കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് കീഴിലുള്ള വിവിധ കോളജുകളിലെ മറ്റ് പ്രതിഭകളെയും പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി അനുമോദിച്ചു. ചെയർമാൻ ശേഖരൻ മിനിയോടൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം സി.വി. ഗൗരി നമ്പ്യാർ, എം.ഡി കെ. രവി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. സുധാകരൻ, ഡെൻറൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. സജി, പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ കെ. ഷിബു, ഫാർമസി കോളജ് പി.ടി.എ പ്രസിഡൻറ് സി. പ്രദീപൻ, പരിയാരം ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ. കെ. പ്രേമലത എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ആശുപത്രി ചെയർമാനും വൈസ് ചെയർമാനും ഉപഹാരം നൽകി. ബാൻസുരി 2017 കലോത്സവം പ്രോഗ്രാം കമ്മിറ്റി ചെയർമാനും മെഡിക്കൽ കോളജ് ഫിസിക്കൽ എജുക്കേഷൻ മേധാവിയുമായ ഡോ. പി.പി. ബിനീഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.