കാസർകോട്: സി.പി.എം ജില്ല സമ്മേളന സമാപനത്തോടനുബന്ധിച്ച് വളൻറിയർ മാർച്ച് നടക്കുന്നതിനാൽ ബുധനാഴ്ച കാസർകോട്ട് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. ഉച്ച രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ കാസർകോട് ബി.സി റോഡ് ജങ്ഷന്‍ മുതല്‍ ചെർക്കള ജങ്ഷന്‍വരെ ദേശീയപാതയിൽ കൂടിയുള്ള വാഹനഗതാഗതത്തിനാണ് നിയന്ത്രണം. മംഗലാപുരം, കാസർകോട് നഗരഭാഗം എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ, കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാൻഡ്, പ്രസ്ക്ലബ് ജങ്ഷന്‍ വഴി കാസർകോട്- -കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ച് യാത്ര തുടരണം. കണ്ണൂർ, പൊയിനാച്ചി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങള്‍ ചട്ടഞ്ചാല്‍, ദേളി -പരവനടുക്കം റോഡ് വഴി ചെമ്മനാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ചോ, ചട്ടഞ്ചാൽ -മാങ്ങാട് റോഡ് വഴി കളനാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ചോ പ്രസ്ക്ലബ് ജങ്ഷന്‍ വഴി കാസർകോട് ടൗണില്‍ പ്രവേശിക്കണം. കാസർകോട് ടൗണില്‍നിന്ന് ബദിയടുക്ക, ആദൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിദ്യാനഗര്‍ വഴിയോ കറന്തക്കാട് വഴിയോ സീതാംഗോളി ജങ്ഷനിലെത്തി മുള്ളേരിയ റോഡിലൂടെ പോകണം. ആദൂർ, ബദിയടുക്ക ഭാഗങ്ങളിൽനിന്ന് ചെർക്കളയിലെത്തുന്ന വാഹനങ്ങള്‍ ചട്ടഞ്ചാൽ, ദേളി വഴി കാസർകോട് ഭാഗത്തേക്ക് പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.