മുഴപ്പിലങ്ങാട്^മാഹി ബൈപാസ്: പാലം പണി പുരോഗമിക്കുന്നു

മുഴപ്പിലങ്ങാട്-മാഹി ബൈപാസ്: പാലം പണി പുരോഗമിക്കുന്നു മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്-മാഹി ബൈപാസ് റോഡിലെ പ്രധാന പാലങ്ങളുടെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ബൈപാസ് തുടങ്ങുന്ന മുഴപ്പിലങ്ങാട് ടോൾബൂത്തിന് സമീപത്തുനിന്നും രണ്ടുകിലോമീറ്റർ അകലെ അഞ്ചരക്കണ്ടിപ്പുഴക്കു കുറുകെ ഒരു കിലോമീറ്ററോളം നീളത്തിലും 45 മീറ്റർ വീതിയിലുമാണ് ആദ്യപാലം. റെയിൽവേ മേൽപാലം ഉൾപ്പെടെ മാഹി ബൈപാസിന് ഇതുപോലെ നാല് പാലങ്ങളുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. ധർമടം, എരഞ്ഞോളി, മാഹി എന്നീ സ്ഥലത്താണ് മറ്റു പാലങ്ങൾ. ആദ്യപാലം അവസാനിക്കുന്നത് പാലയാട് ചിറക്കുനിയിലാണ്. ഇരുഭാഗത്തും പൈലിങ് നടക്കുകയാണ്. പൈലിങ്ങിന് ആവശ്യമായ തെങ്ങുകൾ അക്വയർ ചെയ്ത സ്ഥലങ്ങളിൽനിന്നുമാണ് മുറിച്ചുമാറ്റുന്നത്. നിലമ്പൂരിലെ ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. 44 മാസം കൊണ്ട് പ്രവൃത്തി തീർക്കാനാണ് കരാറെങ്കിലും 30 മാസം കൊണ്ട് പണി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.