തലശ്ശേരി: േകാടിയേരി മലബാർ കാൻസർ സെൻററിൽനിന്ന് അന്യായമായി പിരിച്ചുവിട്ട വാർഡ് അസിസ്റ്റൻറ് തസ്തികയിലുള്ള 17 ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിൽ നടത്തിവന്ന കുത്തിയിരിപ്പ് സത്യഗ്രഹം അവസാനിപ്പിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ 17 പേരെയും തിരിച്ചെടുക്കാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥയെ തുടർന്നാണ് സമരം പിൻവലിച്ചത്. ഡിസംബർ 15 മുതലാണ് സമരമാരംഭിച്ചത്. തിരിച്ചെടുത്തവരിൽ ആറുപേർക്ക് പുതിയ ബ്ലോക്കിെൻറ ഉദ്ഘാടന വേളയിൽ നിലവിൽ േജാലി ചെയ്തുവന്ന വാർഡ് അസിസ്റ്റൻറ് തസ്തികയിൽ തന്നെ ജോലി നൽകാമെന്ന് സമ്മതിച്ചതായും സമരസമിതി ഭാരവാഹികൾ അറിയിച്ചു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, എ.എൻ. ഷംസീർ എം.എൽ.എ, സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ, ടി.പി. ശ്രീധരൻ, വി.വി. ബാലകൃഷ്ണൻ, നഗരസഭ ചെയർമാൻ സി.കെ. രമേശൻ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.