അധ്യാപകരും ജീവനക്കാരും ധർണ നടത്തി

കണ്ണൂർ: അധ്യാപക സർവിസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പെൻഷൻ പ്രായം 60 ആയി ഉയർത്തി ഏകീകരിക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവി-കച്ചവടവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജോയൻറ് കൗൺസിൽ, എ.കെ.എസ്.ടി.യു, കെ.ജി.ഒ.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും. സി.പി.െഎ കൺട്രോൾ കമീഷൻ അംഗം സി.പി. മുരളി ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി എം. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ബേബി കാസ്ട്രോ, ഒ.കെ. ജയകൃഷ്ണൻ, ബി.ജി. ധനഞ്ജയൻ, ടി.വി. നാരായണൻ, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, കെ. അജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.