എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക്​ മാസ്​റ്റര്‍ പ്ലാന്‍: ചരിത്രം കുറിച്ച്​ കല്യാശ്ശേരി മണ്ഡലം

കണ്ണൂർ: വിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കി മാറ്റുന്നതി​െൻറ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും സമഗ്രമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയ സംസ്ഥാനത്തെ ആദ്യ മണ്ഡലമായി കല്യാശ്ശേരി. കണ്ണൂര്‍ സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പഞ്ചായത്ത് പ്രസിഡൻറുമാരില്‍നിന്ന് ഏറ്റുവാങ്ങി. ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന അക്കാദമിക മാസ്റ്റര്‍പ്ലാന്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കി കല്യാശ്ശേരി മണ്ഡലം സംസ്ഥാനത്തിന് മാതൃകയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മണ്ഡലത്തില്‍ നടപ്പാക്കുന്ന ജീവനം പദ്ധതിയെക്കുറിച്ച് ഡോ. രാജേന്ദ്രപ്രസാദ് വിശദീകരിച്ചു. പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി​െൻറ ഭാഗമായി ഈ വര്‍ഷം ജനുവരി ആദ്യവാരം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാൻ വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് തയാറാക്കുന്നതിനായി പ്രധാനാധ്യാപകര്‍ക്കും പി.ടി.എ പ്രസിഡൻറുമാര്‍ക്കും ആദ്യഘട്ടത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. രണ്ടാംഘട്ടത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ അധ്യാപകരെയും പങ്കെടുപ്പിച്ച് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ശില്‍പശാല നടത്തി. സ്‌കൂള്‍ തലത്തില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് തയാറാക്കിയ കരട് മാസ്റ്റര്‍ പ്ലാന്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്തതിനു ശേഷമാണ് ജനപ്രതിനിധികൾ, ഡയറ്റ് ഫാക്കല്‍റ്റി, എസ്.എസ്.എ അധ്യാപകർ, പ്രഥമാധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ അന്തിമരൂപം നല്‍കിയത്. പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ട അക്കാദമിക മികവിനെ ത്വരിതപ്പെടുത്തുന്നതാണ് അക്കാദമിക് മാസ്റ്റര്‍ പ്ലാൻ. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.കെ. അസന്‍ കുഞ്ഞി, എസ്.കെ. ആബിദ, ഡി. വിമല, പി. പ്രഭാവതി, ആനക്കീല്‍ ചന്ദ്രൻ, കെ.വി. രാമകൃഷ്ണൻ, ജില്ല പഞ്ചായത്തംഗങ്ങളായ അന്‍സാരി തില്ലങ്കേരി, പി.പി. ഷാജിര്‍ എന്നിവരും പി. സുഗുണൻ, കെ. പ്രഭാകരൻ, പി.ഒ. മുരളീധരൻ, ഡോ. പി.വി. പുരുഷോത്തമൻ, കെ.എം. കൃഷ്ണദാസ്, എൻ. ഗീത, പി.യു. രമേശൻ, കെ.പി. പുരുഷോത്തമൻ, പി. നാരായണന്‍കുട്ടി എന്നിവരും സംസാരിച്ചു. മാടായി എ.ഇ.ഒ വെള്ളൂര്‍ ഗംഗാധരന്‍ സ്വാഗതവും ബി.പി.ഒ രാജേഷ് കടന്നപ്പള്ളി നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പല്‍മാർ, പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡൻറുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.