കണ്ണൂർ: അടുത്ത 24 മണിക്കൂറിൽ കേരളതീരത്തും ലക്ഷദ്വീപ് മേഖലയിലും 45--55 കിലോമീറ്റർ വേഗതയിൽ വടക്കു കിഴക്കൻ ദിശയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഗതാഗതം നിരോധിച്ചു പഴയങ്ങാടി: പഴയങ്ങാടി-മാടായി-പുതിയങ്ങാടി--മാട്ടൂൽ റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ ഫെബ്രുവരി ഒമ്പതുവരെ ഗതാഗതം നിരോധിച്ചു. പ്രസ്തുത റോഡിലൂടെ പുതിയങ്ങാടി--മാട്ടൂൽ ഭാഗത്തേക്ക് പോകേണ്ട ബസുകൾ പഴയങ്ങാടി ബസ്സ്റ്റാൻഡുവരെയും മാട്ടൂൽ ഭാഗത്തുനിന്ന് വരുന്ന ബസുകൾ പഴയങ്ങാടി റെയിൽേവ അടിപ്പാതവരെയും വന്ന് തുടർന്ന് തിരിച്ചും സർവിസ് നടത്തണമെന്ന് പി.ഡബ്ല്യു.ഡി എക്സി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.