കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിെൻറ പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ സൗരോർജ പ്ലാൻറ് സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ ചേർന്ന കിയാൽ ഡയറക്ടർ ബോർഡ് യോഗം ഇതിന് അനുമതി നൽകി. തുടക്കത്തിൽ ഏഴു മെഗാവാട്ട് ശേഷിയുള്ള സോളാർ പവർപ്ലാൻറ് സ്ഥാപിക്കും. ഭാവിയിൽ വൈദ്യുതി ആവശ്യം വർധിക്കുന്നതിനനുസരിച്ച് 10 മെഗാവാട്ടായി ശേഷി ഉയർത്തും. 2000 ഏക്കർ പരന്നുകിടക്കുന്ന വിമാനത്താവള പ്രദേശത്ത് 69,000 ചതുരശ്ര മീറ്റർ സ്ഥലത്ത് കെട്ടിടങ്ങളുണ്ട്. ഇൗ കെട്ടിടങ്ങൾക്കു മുകളിലാണ് സോളാർ ഫോട്ടോവോൾട്ടിക് പ്ലാൻറ് സ്ഥാപിക്കുക. തുടക്കത്തിൽ വിമാനത്താവളത്തിെൻറ പ്രവർത്തനങ്ങൾക്കാവശ്യമായ 30,000 യൂനിറ്റ് വൈദ്യുതി പ്രതിദിനം ഇതിലൂടെ ഉൽപാദിപ്പിക്കാനാവും. സോളാർ പ്ലാൻറ് വഴി ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകി ആവശ്യാനുസരണം തിരിച്ചെടുക്കുന്ന രീതിയാണ് അവലംബിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.