കേളകം: ലോക പാലിയേറ്റിവ് ദിനാചരണത്തിെൻറ ഭാഗമായി കേളകം പാലിയേറ്റിവ് യൂനിറ്റിെൻറ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ സംഘാടക സമിതി രൂപവത്കരിച്ചു. കേളകം ഗ്രാമ പഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, വ്യാപാരി സംഘടനകൾ, ചേംബർ ഒാഫ് കേളകം, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വിവിധ സ്കൂകൂളുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ദിനാചരണം. പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ഷർമിള ടോമി അധ്യക്ഷത വഹിച്ചു. കേളകം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. ജാതവേദസ് മോഹൻലാൽ, ഫാ. നോബി മാത്യു, മോനായി പ്രേംദാസ് തുടങ്ങിയവർ സംസാരിച്ചു. റോയി കളത്തിനാമറ്റം, പി.എ. രമണൻ, എസ്.ടി. രാേജന്ദ്രൻ മാസ്റ്റർ, കെ.സി. രാമചന്ദ്രൻ, തോമസ് കണിയാംഞ്ഞാലിൽ, ശാന്ത രാമചന്ദ്രൻ, ജാൻസി നെടുങ്കല്ലേൽ, ലീലാമ്മ കുറുപ്പംചേരി, ശാന്ത രാമചന്ദ്രൻ, ജീമോൾ മനോജ്, കെ.സി. മാത്യു, ജിൽസ് വർഗീസ് എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.