പൈസക്കരി ദേവമാത ആർട്സ് കോളജിൽ കെ.എസ്​.യു പ്രവർത്തകർക്ക്​ മർദനമേറ്റു

ഇരിക്കൂർ: പൈസക്കരി ദേവമാത ആർട്സ് ആൻഡ് സയൻസ് കോളജിൽ എസ്.എഫ്.െഎ-കെ.എസ്.യു വിദ്യാർഥി സംഘർഷം. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് ഐ ബിൻ ജേക്കബ് (20), ഡാർജിൻ ഷാജി(20) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഇരിക്കൂർ സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇരിക്കൂർ പൊലീസിൽ പരാതി നൽകി. ജനുവരി അഞ്ചിലെ കോളജ് കായികദിന മത്സരങ്ങൾ നടക്കാതിരുന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വാർത്തകളാണ് സംഘർഷത്തിനു കാരണമെന്ന് ആശുപത്രിയിലുള്ള വിദ്യാർഥികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.