കേളകം: സെൻറ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ ദൈവമാതാവിെൻറ പുകഴ്ച പെരുന്നാളിന് തുടക്കമായി. ജനുവരി 14ന് സമാപിക്കും. കൊടിയേറ്റ് കർമം ഫാ. നോബിൻ കെ. വർഗീസ് നിർവഹിച്ചു. തുടർന്ന് മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളജിെൻറ ആരോഗ്യകാർഡ് വിതരണംചെയ്തു. വിവിധ ദിവസങ്ങളിൽ മധ്യസ്ഥപ്രാർഥനയും കലാപരിപാടികളും നടക്കും. ജനുവരി 12ന് വിളംബരറാലി, 13ന് സന്ദേശയാത്ര പെരുന്താനം, പൂവത്തിൻചോല എന്നിവിടങ്ങളിൽനിന്നാരംഭിച്ച് കേളകം ടൗണിൽ സംഗമിച്ച് പള്ളിയിലേക്ക് പ്രവേശിക്കും. ഏഴിന് നഗരപ്രദക്ഷിണവും തുടർന്ന് ചുരയ്ക്കത്തടത്തിൽ കുര്യാച്ചൻ റബേക്ക, ചാരിറ്റബിൾ ട്രസ്റ്റിെൻറ ധനസഹായവിതരണം മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസ് നിർവഹിക്കും. തുടർന്ന് നേർച്ചഭക്ഷണം. ഞായറാഴ്ച രാവിലെ 10ന് കുർബാന, മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസ് മുഖ്യകാർമികനായിരിക്കും. തുടർന്ന് സെൻറ് ജോർജ് ചാരിറ്റബിൾ ട്രസ്റ്റിെൻറ ധനസഹായവിതരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.