സി.പി.എം ജില്ല സമ്മേളനത്തിന്​ കൊടിയേറി പ്രതിനിധി സമ്മേളനം ഇന്ന്​ കോടിയേരി ഉദ്ഘാടനംചെയ്യും

കാസർകോട്: സി.പി.എം ജില്ല സമ്മേളനത്തിന് കാസർകോട്ട് കൊടിയേറി. പ്രതിനിധിസമ്മേളനം തിങ്കളാഴ്ച രാവിലെ 10ന് കാസർകോട് നഗരസഭ ടൗൺഹാളിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. പൊതുസമ്മേളന വേദിയായ ചെർക്കള ഇന്ദിരനഗറിലെ എം. രാമണ്ണറൈ നഗറിൽ സംഘാടക സമിതി ചെയർമാൻ സി.എച്ച്. കുഞ്ഞമ്പു പതാക ഉയർത്തി. പതാക കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് എം. രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിലും കൊടിമരം പൈവളിഗെയിൽനിന്ന് ഡോ. വി.പി.പി. മുസ്തഫയുടെ നേതൃത്വത്തിലുമാണ് സമ്മേളന നഗരിയിലെത്തിച്ചത്. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ എം.പി ഉദ്ഘാടനംചെയ്തു. ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ പതാക ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് എ.കെ. നാരായണൻ രാവിലെ 9.30ന് പതാക ഉയർത്തും. മുനയംകുന്ന് രക്തസാക്ഷി സ്മാരകത്തിൽനിന്ന് ജാഥ ലീഡർ ടി.വി. ഗോവിന്ദ​െൻറ നേതൃത്വത്തിലാണ് പതാക കൊണ്ടുവന്നത്. കൊടിമരം ചീമേനിയിൽനിന്ന് പി. ജനാർദന​െൻറ നേതൃത്വത്തിലും കൊണ്ടുവന്നു. ദീപശിഖ ഭാസ്കര കുമ്പളയുടെ സ്മൃതിമണ്ഡപത്തിൽനിന്ന് കെ.വി. കുഞ്ഞിരാമ​െൻറ നേതൃത്വത്തിൽ എത്തിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം പി. രാഘവൻ ഉദ്ഘാടനം ചെയ്തു. പി. രഘുദേവൻ അധ്യക്ഷതവഹിച്ചു. സി.എ. സുബൈർ സ്വാഗതം പറഞ്ഞു. കൊടിമരം കെ.എം. മുഹമ്മദ് ഹനീഫയും ദീപശിഖ ടി.കെ. രാജനും ഏറ്റുവാങ്ങി. കാസർകോട് ഏരിയ കമ്മിറ്റിയുടെ ബാൻഡ് വാദ്യസംഘം പി. കരുണാകരൻ എം.പി ഉദ്ഘാടനംചെയ്തു. പതാക, കൊടിമര, ദീപശിഖ ജാഥകൾ ചുവപ്പ് വളൻറിയർമാരുടെയും ബൈക്ക് റാലിയുടെയും ബാൻഡ് വാദ്യത്തി​െൻറയും അകമ്പടിയോടെയാണ് നഗരത്തിൽ സംഗമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.