ശ്രീകണ്ഠപുരം: കർണാടക അതിർത്തിയോട് ചേർന്ന ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ഏലപ്പാറ, ബംഗ്ലാവ് വനമേഖലയിൽനിന്നും വീണ്ടും അനധികൃതമായി ഓടകൾ മുറിച്ചുകടത്തിയതായി ആക്ഷേപം. രാപ്പകൽ ഭേദമന്യേ ഓടകൾ വെട്ടിയെടുത്ത് വൻതോതിൽ കടത്തിക്കൊണ്ടുപോയി ചിലർ വൻ ലാഭം കൊയ്യുമ്പോഴും നടപടിയെടുക്കേണ്ടവർ മൗനത്തിലാണ്. ഏറെക്കാലമായി വനമേഖലയിലെ നീരുറവകളുടെ പരിസരത്തുനിന്നടക്കം അതിക്രമിച്ചു കയറി വ്യാപകമായി ഓടകൾ വെട്ടി മറുനാടുകളിലേക്കടക്കം കടത്തിക്കൊണ്ടുപോയി വൻ വിലക്ക് വിൽക്കുന്നത് പതിവായിരുന്നു. നാട്ടുകാർ പരാതി നൽകിയിട്ടും വനം വകുപ്പ് മൗനം നടിക്കുന്നത് ഏറെ സംശയത്തിനിടയാക്കുന്നുണ്ട്. മാസങ്ങൾക്കുമുമ്പ് ഈ മേഖലയിൽ നിന്നും ഓടകൾ വെട്ടിക്കടത്തിയതിനെതിരെ പയ്യാവൂർ പഞ്ചായത്ത് സെക്രട്ടറി ഹഫ്സത്ത് നൽകിയ പരാതിയിൽ ആലക്കോട് സ്വദേശി സലീം, കാഞ്ഞിരക്കൊല്ലി സ്വദേശികളായ സജി, തങ്കച്ചൻ തുടങ്ങിയവർക്കെതിരെ പയ്യാവൂർ പൊലീസ് കേസെടുത്തിരുന്നു. എങ്കിലും തുടർ നടപടികൾ ചില സമ്മർദങ്ങൾക്ക് വഴങ്ങി വൈകിപ്പിച്ചിരുന്നുവെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.