ടൂറിസത്തിെൻറ മറവിൽ മാലിന്യ സംസ്കരണ പ്ലാൻറ് അനുവദിക്കില്ല --വെൽെഫയർ പാർട്ടി തലശ്ശേരി: പുന്നോൽ പെട്ടിപ്പാലത്ത് 15 കോടി മുതൽമുടക്കിൽ ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കാനിരിക്കുന്ന നെക്സ ടൂറിസം പാർക്കിെൻറ മറവിൽ മാലിന്യ സംസ്കരണ പ്ലാൻറ് അനുവദിക്കില്ലെന്ന് വെൽെഫയർ പാർട്ടി തലേശ്ശരി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. ദശാബ്ദങ്ങളായി ശുദ്ധജലത്തിനും വായുവിനും വേണ്ടി കാത്തിരുന്ന പ്രദേശവാസികൾ െഎതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ടൂറിസംകൊണ്ട് ഇല്ലാതാക്കാനോ തകർക്കാനോ അനുവദിക്കില്ല. ശക്തമായ സമരപരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകും. തിങ്കളാഴ്ച നടക്കുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുംമുമ്പ് വിഷയം പുന്നോലിെല ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വെൽെഫയർ പാർട്ടി ഭാരവാഹികളായ കെ. മുഹമ്മദ് നിയാസ്, സി.പി. അഷറഫ്, എ.പി. അജ്മൽ, സാജിദ് കോമത്ത് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.