നാടകപ്രവർത്തക സംഗമവും പുസ്തകപ്രകാശനവും

പയ്യന്നൂർ: നാടകപ്രവർത്തകരുടെ കൂട്ടായ്മയായ നാടക് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടക പ്രവർത്തക സംഗമവും നാടക പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ഉദ്ഘാടനംചെയ്തു. കെ.പി. ഗോപാലൻ അധ്യക്ഷതവഹിച്ചു. നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രദീപ് മണ്ടൂരി​െൻറ നാടകസമാഹാരമായ ഒറ്റ് എഴുത്തുകാരൻ എൻ. ശശിധരൻ ഇബ്രാഹിം വെങ്ങരക്ക് നൽകി പ്രകാശനംചെയ്തു. എ.വി. പവിത്രൻ പുസ്തകപരിചയം നടത്തി. സി.എം. വേണുഗോപാലൻ, മാധവൻ പുറച്ചേരി, പി.വി. ബാലകൃഷ്ണൻ, പപ്പൻ മുറിയാത്തോട്, രജിത മധു, പി.ടി. മനോജ്, പി. രഘുനാഥ്, എം.പി. രമേശൻ, എ.വി. പുരുഷോത്തമൻ, പ്രദീപ് മണ്ടൂർ, തോമസ് കേളംകൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.