പ്രവാസികളെ പ്രധാന വികസന പങ്കാളികളാക്കും –ലോകകേരള സഭ കരട് രേഖ തിരുവനന്തപുരം: പ്രവാസികളെ സംസ്ഥാനത്തിെൻറ സമഗ്രവികസനത്തിെൻറ പ്രധാന പങ്കാളികളും ചാലക ശക്തികളുമാക്കാൻ ലോകകേരള സഭ കരട് രേഖ വിഭാവനം ചെയ്യുന്നു. കേരളത്തിൽ ജനിച്ചുവളർന്നവർക്ക് ഇവിടെ തൊഴിൽ ചെയ്ത് വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സർക്കാർ ഇടപെടുന്നതെന്നും അതിനു വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കരട് രേഖ വ്യക്തമാക്കുന്നു. 11, 12 തീയതികളിൽ ചേരുന്ന ലോക കേരള സഭയിലെ ചർച്ചക്ക് മുന്നോടിയായുള്ള രേഖ ഓരോ രംഗത്തും പ്രവാസ വൈദഗ്ധ്യം വിനിയോഗിക്കേണ്ട വഴികൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കേരളത്തിെൻറ വികസന പ്രശ്നങ്ങളെയും പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങളെയും സംയോജിപ്പിക്കുക എന്നതാണ് ലോകകേരളസഭയുടെ പ്രഥമ സമ്മേളനത്തിെൻറ നടപടിക്രമങ്ങളിൽ വിഭാവന ചെയ്തിരിക്കുന്നത്. പ്രവാസ കേരളീയർ നേടുന്ന വിലയേറിയ വിദേശപണം അവർക്കും നാടിനും ഗുണകരമായവിധത്തിൽ നിക്ഷേപിക്കണമെന്നും ഉന്നത വികസന സാധ്യതകൾ കണ്ടെത്തുന്നതിന് പരിശ്രമിക്കണമെന്നും കരട് രേഖ വിശദമാക്കുന്നു. പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതി വിവരക്കണക്കുകൾ ഉണ്ടാക്കുകയും ശക്തമായ ഒരു പ്രവാസി നയം രൂപവത്കരിക്കുകയും ലോകകേരളസഭയുടെ മുൻഗണനകളിൽ ഒന്നാണ്. നൈപുണ്യവും വിദ്യാഭ്യാസവും അന്തർദേശീയ നിലവാരത്തിൽ ഉയർത്തി കുടിയേറ്റത്തിന് ശ്രമിക്കുന്നവരെ േപ്രാത്സാഹിപ്പിക്കുന്നത് സഭ പരിഗണിക്കും. പ്രവാസത്തിനു മുമ്പും പ്രവാസ കാലത്തും പ്രവാസത്തിനു ശേഷവുമുള്ള പ്രശ്നങ്ങളെ ഒന്നൊന്നായി വേർതിരിച്ച് അവക്ക് ആവശ്യമായ ഇടപെടലുകൾ നടത്തുക എന്നതും ആവശ്യമാണ്. കുറ്റമറ്റ റിക്രൂട്ട്മെൻറ്, ഇൻഷുറൻസ്, തൊഴിൽ സേവനവേതന വ്യവസ്ഥകൾ, പ്രവാസ കാലത്തെ മനുഷ്യാവകാശ പ്രശ്നങ്ങൾ പ്രവാസശേഷമുള്ള പുനരധിവാസവും ക്ഷേമവും എന്നിവയൊക്കെ വിവിധ സർക്കാറുകളും അനുബന്ധ ഏജൻസികളുമായി സഹകരിച്ച് ഇടപെടുന്നതിനും നടപടികൾ രൂപപ്പെടുത്തുന്നതിന് മുൻഗണന നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.