പാനൂർ: 'മയക്കി കൊല്ലരുത് ഞങ്ങൾക്ക് പഠിക്കണം' പ്രമേയത്തിൽ എസ്.എസ്.എഫ് പാനൂർ ഡിവിഷൻ നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിനിെൻറ ഭാഗമായി പാനൂർ മുനിസിപ്പൽ ഓഫിസ് ധർണ നടത്തി. ലഹരിവ്യാപനം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള നിവേദനം അധികൃതർക്ക് കൈമാറി. ഡിവിഷൻ പ്രസിഡൻറ് താജുദ്ദീൻ സഖാഫി ധർണ ഉദ്ഘാടനംചെയ്തു. അഷ്കർ നടമ്മൽ, ശനൂഫ് കടവത്തൂർ, അഹമ്മദ് സാദിഖ്, അനസ് എല്ലാങ്കോട്, ഹകീം ചെറുവോട്ട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കാമ്പയിനിെൻറ ഭാഗമായി വരുംദിവസങ്ങളിൽ ലഘുലേഖ വിതരണം, കൊളാഷ് പ്രദർശനം, തെരുവുചർച്ച തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. ബോധവത്കരണ ഭാഗമായി ഓഫിസ് പരിസരത്ത് കൊളാഷ് പ്രദർശിപ്പിച്ചു. ജനറൽ സെക്രട്ടറി സി.കെ. നാജി സ്വാഗതവും ബഷീർ കരിയാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.